പെരുമ്പാവൂർ: വോട്ടർ പട്ടികയിൽ പേര് ഇല്ലാത്തതിനെത്തുടർന്ന് മത്സരിക്കുന്നതില്‍ നിന്നു പിന്‍വാങ്ങി നടി ലക്ഷ്മി പ്രിയ. പെരുമ്പാവൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് ലക്ഷ്മി പ്രിയ മത്സരരംഗത്തേക്ക് വന്നത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടര്‍ പട്ടികയില്‍ പേരില്ല. തുടര്‍ന്ന് പെരുമ്പാവൂരില്‍ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റിദ്ദാക്കി. റോഡ് ഷോ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയിലില്ലെന്ന വിവരം പാര്‍ട്ടി അറിയുന്നത്.
സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്തിയാണ് പ്രചാരണ പരിപാടി അവസാനിപ്പിച്ചത്. വേങ്ങോല ബ്ലോക് പഞ്ചായത്ത് അംഗം ജിബി ഏലിയാസ് പകരം ട്വന്റി20 സ്ഥാനാര്‍ഥിയാകും. നിലവിൽ താരസംഘടനയായ ‘അമ്മ’യുടെ വൈസ് പ്രസിഡന്റാണ് ലക്ഷ്മിപ്രിയ.